ചങ്ങനാശേരി: ക്ഷേമനിധി ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ച് ക്ഷേമ പെന്‍ഷനുകളും മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് എസ്ടിയു നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എസ്. ഹലീല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് താജ് വാമനപുരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഇ. നൗഷാദ്, അബ്ദുല്‍ കലാം, സിനാജ്, അബ്ദുല്‍ അസീസ്, ഫൈസല്‍ എന്നിവർ പ്രസംഗിച്ചു.